കെ.എം.എബ്രഹാം ചീഫ് സെക്രട്ടറി, തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍

0
49


തിരുവനന്തപുരം: കെ.എം.എബ്രഹാമിനെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1982 ബാച്ച് ഐഎ.എസ് ഉദ്യോഗസ്ഥനാണ് കെ.എം.എബ്രഹാം. നിലവില്‍ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. നിലവിലുള്ള ചീഫ് സെക്രട്ടറി നളിനി നെറ്റോ 31ന് വിരമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം.

സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് ഇന്ന് ഔദ്യോഗിക യാത്രയയപ്പ് നല്‍കും. 1981 ബാച്ചില്‍ പെട്ട നളിനി നെറ്റോ ഏപ്രില്‍ രണ്ടിനാണ് ചീഫ് സെക്രട്ടറിയായി നിയമിതയായത്. നളിനി നെറ്റോ കഴിഞ്ഞാല്‍ നിലവില്‍ ഏറ്റവും സീനിയറും, ധനവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയുമാണ്‌ കെ എം എബ്രഹാം.

1982 ബാച്ചില്‍പ്പെട്ട എബ്രഹാമിന് ഡിസംബര്‍ വരെയാണ് കാലാവധിയുള്ളത്. നാലുമാസം മാത്രമേ കാലാവധിയുള്ളൂ. സീനിയോറിറ്റിയില്‍ എബ്രഹാമിന് തൊട്ടുപിന്നിലുള്ള ഡോ. അമരേന്ദ്രകുമാറും അരുണ സുന്ദര്‍രാജും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here