കെ.എം.എബ്രഹാം: വിശ്വസ്തനായ ധനകാര്യ സെക്രട്ടറി; ഇപ്പോള്‍ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക്

0
65

തിരുവനന്തപുരം: നളിനി നെറ്റോ ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് നിയമിതനാകുകയാണ് എസ്.എം.വിജയാനന്ദ്. നെറ്റോ കഴിഞ്ഞാല്‍ കേരള കേഡറിലെ ഏറ്റവും സീനിയറാണ് ഇപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെ.എം.എബ്രഹാം. കേരളത്തിലെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വളരെ വര്‍ഷങ്ങള്‍ പരിചയമുള്ള മുതിര്‍ന്ന ഐഎഎസ് ഓഫീസറാണ് കെ.എം.എബ്രഹാം.

നിശബ്ദനായ ധനകാര്യ വിദഗ്ദന്‍ കൂടിയാണ് എബ്രഹാം. ധനകാര്യ വകുപ്പിനെ ഒട്ടുവളരെ സമസ്യകള്‍ കുരുക്കഴിച്ച ഓഫീസര്‍ കൂടിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സംസ്ഥാനത്ത് പതിവായ ഘട്ടങ്ങളിലെല്ലാം .എബ്രഹാമിന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിനു തുണയായിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിലും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിലും ധനകാര്യ സെക്രട്ടറിയായിരുന്നു എബ്രഹാം.

ജേക്കബ് തോമസ്‌ വിജിലന്‍സ് ഡയരക്ടര്‍ ആയിരുന്നപ്പോള്‍ അനധികൃത സ്വത്ത് സമ്പാദനം ചൂണ്ടിക്കാട്ടി കെ.എം.എബ്രഹാമിന്റെ വീട്ടില്‍ ഉള്‍പ്പെടെ നടത്തിയ വിജിലന്‍സ് റെയ്ഡ് ഐഎഎസ്-ഐപിഎസ് ചേരിപ്പോര് രൂക്ഷമാക്കാന്‍ ഇടയാക്കിയിരുന്നു.

തായ്ക്കാന്‍ഡോ എന്ന കരാട്ടെ വിഭാഗത്തില്‍ സെക്കന്‍ഡ് ഡാന്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ കൂടി അദ്ദേഹം നേടിയിട്ടുണ്ട്. കേരള കേഡറില്‍ സീനിയോറിറ്റിയില്‍ എബ്രഹാമിന് പിന്നിലുള്ളത് ഡോ. അമരേന്ദ്രകുമാര്‍ ദുബെയും അരുണാ സുന്ദര്‍രാജുമാണ്. ഇരുവരും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

അമരേന്ദ്രകുമാര്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയം സെക്രട്ടറിയായി തുടരുമ്പോള്‍ . അരുണ കേന്ദ്ര ഐടി സെക്രട്ടറിയാണ്. അടുത്ത ചീഫ് സെക്രട്ടറിയാകാന്‍ സാധ്യതയുള്ളത് പോള്‍ ആന്റണിയാണ്. കാരണം നാലു മാസം മാത്രമാണ് കെ.എം.എബ്രാഹാമിന് ചീഫ് സെക്രട്ടറിയാകാനുള്ള നിയോഗം.

LEAVE A REPLY

Please enter your comment!
Please enter your name here