നീതിപീഠത്തെ തൃണവല്ക്കരിച്ചു കൊണ്ട് കൊച്ചി നഗരസഭയുടെ അനീതിയും, അവഗണനയും കാരണം സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കേരള ഹൈക്കോടതി സമുച്ചയത്തിനും, സിറ്റി പോലീസ് ക്ലബിനും മധ്യേ റോഡിലെ ട്രാഫിക്ക് റൗണ്ടില്‍ നിര്മ്മിച്ചിച്ചുള്ള മ്യൂസിക്കല്‍ ലൈറ്റിംഗ് വാട്ടര്‍ഫൗണ്ടനും അതിനുനടുവില്‍ സ്ഥാപിച്ചിട്ടുള്ള കലാശില്പവും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അശ്രദ്ധമായി കാടുകയറി തുരുമ്പെടുത്ത് നശിക്കുന്നു.
ഇതിനോട് ചേര്‍ന്നു കിടക്കുന്ന ട്രാഫിക്ക് ഐലെന്റിലും സ്ഥാപിച്ചിട്ടുളള ഫിഷ് പോണ്ടോടുകൂടിയ ചെറിയ വാട്ടര്‍ഫൗണ്ടനും അധികൃതരുടെ അനാസ്ഥ കാരണം ഉപയോഗശൂന്യമായി നശിക്കുകയാണ്.
മേല്‍ ട്രാഫിക്ക് ഐലെന്റുകളില് നട്ടുവളര്‍ത്തിയിരുന്ന അലങ്കാര ചെടികള്‍ വളര്‍ന്നു പന്തലിച്ചു വനമായി മാറിയിരിക്കുകയാണ്. ഇത് വാഹനയാത്രികരുടെ
കാഴ്ച്ചമറയ്ക്കുകയും, അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നുവെന്ന് വ്യാപകമായ പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്.
വന്‍തുക മുടക്കി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോഴും, നിലവിലെ പദ്ധതികള്‍ വേണ്ടരീതിയില്‍ പരിപാലിക്കപ്പെടുന്നില്ല എന്നത് അഴിമതിയും, ഭരണപരാജയവും കാരണമെന്ന് പൊതുജനങ്ങളുടെ ഇടയില്‍ പരക്കേ ആക്ഷേപമുണ്ട്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഈ വിഷയത്തില്‍ പീപ്പിള്‍സ് ലീഗല്‍ വെല്‍ഫയര്‍ ഫോറം രംഗത്തെത്തി.