കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആദായ നികുതി വകുപ്പിന്റെ റെയിഡ് തുടരുന്നു; കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്റെ വീട്ടില്‍ റെയിഡ്

0
52

ബെംഗളൂരു: ബംഗളൂരുവില്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആദായ നികുതി വകുപ്പിന്റെ റെയിഡ് തുടരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ ആണ് ആദായനികുതി വകുപ്പ് നടത്തുന്നത്.

കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്റെ വീട്ടിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. ദല്‍ഹിയിലേയും ബെംഗളൂരുവിലേയും വസതികളിലാണ് ഒരേ സമയം റെയ്ഡ്.

പരിശോധനയുടെ ഭാഗമായി സര്‍വേകളും നടത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് രണ്ടിനു കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു.

ഈ റെയിഡിനോട് അനുബന്ധിച്ചാണ് വിജയുടെ വസതികളിലും റെയ്ഡ് നടത്തിയത്. ശിവകുമാറിന്റെ വസതികളിലും ബന്ധുകളുടെ വീടുകളിലും നടത്തിയ പരിശോധനകളില്‍ ആദായനികുതി വകുപ്പ് 10 കോടി രൂപ പിടിച്ചെടുത്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here