കോഴ കൊടുത്തുള്ള മെഡിക്കല്‍ പ്രവേശനങ്ങള്‍ക്ക് നിയമ സാധുതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൂടാതെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സ്പോട്ട് അഡ്മിഷനിലെ പാകപ്പിഴകള്‍ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതുമായി ബന്ധപ്പെട്ട് കെ.എം.സി.ടി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു.