ഗോരഖ്പുരില്‍ വീണ്ടും ശിശുമരണം; മൂന്നു ദിവസത്തിനിടെ മരിച്ചത് 61 കുഞ്ഞുങ്ങള്‍

0
56

ഉത്രപ്രദേശിലെ ഗോരഖ്പുര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ വീണ്ടും ശിശുമരണം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വിവിധ അസുഖങ്ങളെ തുടര്‍ന്ന് 61 കുഞ്ഞുങ്ങള്‍ മരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മസ്തിഷ്‌കജ്വരം, ന്യൂമോണിയ,സെപ്സിസ് ഉള്‍പ്പെടെയുള്ള അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളുമാണ് കുട്ടികളുടം മരണത്തിനു കാരണമായത്. ഓഗസ്റ്റ് 27, 28, 29 ദിവസങ്ങളിലായി 61 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതില്‍ 11 മരണങ്ങള്‍ മസ്തിഷ്‌ക ജ്വരം മൂലമാണ്. നവജാതശിശുക്കളുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍നിന്ന് 25 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25 മരണങ്ങള്‍ ശിശുരോഗ വിഭാഗത്തില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കനത്തമഴയും വെള്ളപ്പൊക്കവും മൂലം അക്യൂട്ട് എന്‍സെഫലിറ്റിസ് ബാധ (എ ഇ എസ്) കൂടുതല്‍ കുഞ്ഞുങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ടെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതേസമയം കുട്ടികളുടെ മരണവാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി കെ സിങ് തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here