ചികില്‍സിക്കാന്‍ സൗകര്യമില്ലെങ്കില്‍ നാട്ടില്‍ വികസനം നടപ്പായി എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി

0
38


ആലപ്പുഴ: ചികില്‍സിക്കാന്‍ സൗകര്യമില്ലെങ്കില്‍ നാട്ടില്‍ വികസനം നടപ്പായി എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ കേരള ഗവണ്‍മെന്റ് നഴ്സസ് അസോസിയേഷന്റെ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ചികില്‍സ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാട്ടില്‍ വികസനം നടന്നുവെന്ന് പറയാനാകില്ല. രിമിതികളുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി നഴ്സുമാരുടെ 700 തസ്തികകള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ആദ്യമായി ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here