മലപ്പുറം: ചീങ്കണ്ണിപ്പാലിയില്‍ താന്‍ കുളമോ തടയണയോ നിർമിച്ചിട്ടില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. ആ സ്ഥലം തന്റെതല്ല. . ഈ വസ്തുവാങ്ങാന്‍ കരാറെഴുതിയെങ്കിലുംഅത് പൂര്‍ത്തിയാക്കാനായില്ല. തടയണ പൊളിക്കുന്നതിന് സബ് കലക്ടര്‍ നല്കിയ നോട്ടിസിലാണ്. പി.വി.അന്‍വര്‍ ഈ വിശദീകരണം നല്‍കിയത്.
പി.വി അന്‍വര്‍ വനത്തില്‍ അനധികൃത ചെക്ക് ഡാം നിര്‍മിച്ചും വാട്ടര്‍ തീം പാര്‍ക്ക് പ്രവര്ത്തിപ്പിക്കുന്നുവന്നു ആരോപണമുയര്‍ന്നിരുന്നു.
പാര്ക്കിന് അനുമതി നിഷേധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് ഉത്തരവ് ലഭിച്ചില്ലെന്ന് മറുപടി നല്‍കിയിരുന്നു.