തിരുവനന്തപുരം: ജനതാദൾ സെക്യുലറും ജെഡിയുവും ലയിച്ചേക്കും. ദേശീയ തലത്തില്‍ ജെഡിയു നിതീഷ് കുമാറിന്റെ കയ്യില്‍ വരുകയും, ശരദ് യാദവിന് ജെഡിയുവില്‍ നിന്നും പുറത്താകുകയും ചെയ്യാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് കേരളത്തിലെ ലയനം ചര്‍ച്ച ചെയ്യപ്പെടുന്നത്.
അടുത്ത സംസ്ഥാന കൗൺസിലിൽ ലയനകാര്യം തീരുമാനിക്കുമെന്ന് ജെഡിയു നേതൃത്വം പറയുന്നു.
വീരേന്ദ്രകുമാർ താൽപര്യമറിയിച്ചാൽ സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞദിവസം ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. . ജെഡിയു കേരളഘടകത്തിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് ജനതാദൾ എസിലേയ്ക്കുള്ള ക്ഷണം.
വീരേന്ദ്രകുമാർ താൽപര്യമറിയിച്ചാൽ സ്വാഗതം ചെയ്യുമെന്നായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി അറിയിച്ചത്. ലയനകാര്യത്തിൽ കേരളഘടകത്തിന് എതിർപ്പില്ലെന്നാണ് അറിയുന്നത്. ഇരുമുന്നണികളിലായുള്ള പാർട്ടികൾ യോജിക്കുന്നതിന് മുന്നോടിയായി ധാരണയുണ്ടാകണം.
ലയനവിഷയം അടുത്ത സംസ്ഥാന കൗൺസിലിൽ ചർച്ച ചെയ്ത് തീരുമാനിക്കണം. ജെഡിയു കേരളഘടകത്തിന്റെ നിലപാട് തീരുമാനിക്കാൻ എം.പി.വീരേന്ദ്രകുമാർ അധ്യക്ഷനായ സമിതിയെ കഴിഞ്ഞ സംസ്ഥാന നേതൃയോഗം ചുമതലപ്പെടുത്തിയിരുന്നു.