ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാനമായിരുന്ന വി.പി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നു. ജയസൂര്യ നായകനായ സിനിമയുടെ ചിത്രീകരണം കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയായി. മോഹന്‍ലാലും മമ്മൂട്ടിയും അതിഥി വേഷങ്ങളിലാണ് എത്തുന്നത്.
മോഹന്‍ലാലിന്റെ ഭാഗം തിരുവനന്തപുരത്തും മമ്മൂട്ടിയുടേത് കൊല്ലത്തുമാണ് ചിത്രീകരിച്ചത്. സത്യന് അവസാനം ആത്മഹത്യ ചെയ്യുന്ന രംഗങ്ങള്‍ പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ചിത്രീകരിച്ചത്. താരതമ്യേന തിരക്ക് കുറവായതിനാലാണ് ചിത്രീകരണം അവിടേക്ക് മാറ്റിയത്.
സത്യന്റെ കളിയും സ്വകാര്യജീവിതവും പറയുന്ന സിനിമ മലയാളത്തില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്. മലബാറില്‍ സത്യന് ഇപ്പോഴും ആരാധകര്‍ ഏറെയുണ്ട്. അവരെല്ലാം വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനു സിത്താരയാണ് സത്യന്റെ ഭാര്യയായി അഭിനയിക്കുന്നത്. 12 കോടി മുതല്‍ മുടക്കുള്ള ചിത്രം ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.
സിനിമയ്ക്ക വേണ്ടി ഒന്നര മാസത്തോളം പരിശീലനത്തിലായിരുന്നു താരം. കല്ക്കത്തയിലടക്കം പോയാണ് പരിശീലനം നേടിയത്. സാങ്കേതികതയിലും ഏറെ മികച്ച് നില്ക്കുന്ന ചിത്രമായിരിക്കും ക്യാപ്ടന്. മലയാളത്തില്‍ ആദ്യമായി 100 അടി ട്രാക്കിട്ട് ഷോട്ടുകള്‍ എടുത്തത് ക്യാപ്ടനിലാണ്. ഫുട്ബോള്‍ മല്‍സരങ്ങളാണ് ഇത്തരം ട്രാക്ക് ഉപയോഗിച്ച് ഷൂട്ട് ചെയ്തത്.