ടി.ടി ചന്ദ്രശേഖരന് വധക്കേസ് ഗൂഢാലോചനയുടെ അന്വേഷണത്തെക്കുറിച്ച് കെ.കെ. രമ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഓണാവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കും. ടിപി വധക്കേസ് സി.ബി.ഐ ഏറ്റെടുക്കാത്തിനെതിരെയാണ് രമ ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി ഹര്‍ജിയില്‍ സി.ബി.ഐ അടക്കമുള്ള എതിര് കക്ഷികളോട് നിലപാട് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ പലവട്ടം ടി.പി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സി.ബി.ഐയ്ക്കും കത്തയച്ചിരുന്നു. കേസ് എറ്റെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സി.ബി.ഐ മറുപടി നല്‍കുകയാണ് ചെയ്തത്.
സി.ബി.ഐയുടെ നിലപാടില്‍ വിചാരണ കഴിഞ്ഞ് ശിക്ഷ വിധിച്ച കേസില്‍ പുനരേന്വഷണം നടത്തേണ്ടതില്ല എന്നായിരുന്നു. കേസിലെ വിധി വന്നതുമുതല്‍ ആര്.എം.പി.യും രമയും ഗൂഢാലോചന പ്രത്യേകമായി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യമാകാതെ വന്നതോടെയാണ് കോടതിയെ സമീപിക്കുന്നത്.
12 പ്രതികളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഇതില്‍ 11 പേരെ ജീവപര്യന്തം തടവിനും ഒരാളെ മൂന്നുവര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട പലരെയും കോടതി തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടിരുന്നു.