ദത്തുപുത്രിയല്ല, മകന്‍ തന്നെ ഗുര്‍മീതിന്റെ പിന്‍ഗാമി

0
59

പീഡനക്കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങ് ജയിലിലായപ്പോള്‍ ദേറാ സച്ചാ സൗദയെ നയിക്കാന്‍ ആരാണ് വരുക എന്ന് ഏവരും ഉറ്റുനോക്കിയിരുന്ന കാര്യമാണ്. ഗുര്‍മീതിന്റെ ദത്തുപുത്രിയായിരുന്ന ഹണി പ്രീതിന്റെ പേരായിരുന്നു ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടത്.

എന്നാല്‍ ഗുര്‍മീതിന്റെ മകന്‍ ജസ്മീത് ഇസ്മാന്‍ പുതിയ പിന്‍ഗാമിയായി ചൊവ്വാഴ്ച നിയമതിനായി. വ്യാപാരികൂടിയായ ജസ്മീത് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് ഹര്‍മീന്തര്‍ സിംഗിന്റെ മകളുടെ ഭര്‍ത്താവ് കൂടിയാണ്. ഇതോടെ ഗുര്‍മീതിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ ജസ്മീതിന്റെ കൈകളിലേക്കായിരിക്കും ഇനിയെത്തുക.

ഗുര്‍മീതിന് കോടതി ശിക്ഷ വിധിച്ച് ഹെലികോപ്റ്ററില്‍ ജയിലിലേക്ക് കൊണ്ടുപോവും വഴി പെട്ടിയുമായി കൂടെ കയറിയതോടെയാണ് ഹണി പ്രീത് ശ്രദ്ധേയയാവുന്നത്. ശിക്ഷാ വിധി വന്നതിന് ശേഷം ഗുര്‍മീതിനൊപ്പം ജയിലിലേക്ക് പോവാന്‍ അനുവദിക്കണമെന്ന് ഹണിപ്രീത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഹണിപ്രീത് തന്നെ ദേറാ സച്ചായുടെ പിന്‍ഗാമിയായി വരുമെന്നുള്ള പറയപ്പെട്ടിരുന്നത്.

ആഢംബര വാഹനങ്ങള്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, സ്റ്റേഡിയം എന്നിവയടക്കം അടങ്ങുന്നതാണ് ദേറ സച്ചയുടെ സിര്‍സയിലെ പ്രധാന കേന്ദ്രം. ഇതിന് പുറമെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നി വിടങ്ങളിലും വലിയ സ്വത്ത് വകകളുണ്ട്.

ഗുര്‍മീതിനെതിരെ സി.ബി.ഐ അന്വേഷണം വന്ന സമയത്ത് തന്നെ പിന്‍ഗാമിയായി ജസ്മീതിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ഗുര്‍മീതിനും താല്‍പര്യം ഹണിപ്രീതിനോടായതായിരുന്നുവെന്നതായിരുന്നു തടസമായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here