ദീപാവലി പ്രമേയം; ഇന്ത്യയും കാനഡയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കുന്നു

0
82

ഇന്ത്യയും കാനഡയും ദീപാവലി പ്രമേയമാക്കി സംയുക്തമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നു. സെപ്തംബര്‍ 21 നാണ് പുതിയ സ്റ്റാമ്പുകള്‍ പുറത്ത് ഇറക്കുക. രണ്ട് സെറ്റ് സ്റ്റാമ്പുകളാകും ഇത്തരത്തില്‍ ഇറങ്ങുക.

ജനാധിപത്യ വിശ്വാസങ്ങളും ബഹുസ്വരതയും സമത്വവും കലര്‍ന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയും കാനഡയും കാലങ്ങളായി ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.

കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുടെ വലിയ സാന്നിധ്യം പരിഗണിച്ചാണ് തപാല്‍ സ്റ്റാമ്പിന് ദീപാവലി പ്രമേയമായി തിരഞ്ഞെടുത്തതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here