നവ മാധ്യമങ്ങളിലൂടെ മദ്യത്തിന് അനുകൂലമായി പരസ്യം-അബ്കാരി കേസ്സെടുത്തു

0
52

നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ chivas regal എന്ന മദ്യത്തിനൊപ്പം കേരളാ സാരി സൗജന്യമായി നല്‍കുന്നു എന്ന പരസ്യം നവമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടേല്‍ സര്‍വ്വീസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ചുമതലക്കാരനും അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ ജേക്കബ് എബ്രഹാം എന്നയാളെ പ്രതിയാക്കി ആലുവ എക്‌സൈസ് റേഞ്ച് ഓഫീസില്‍ അബ്കാരി ആക്ട് സെക്ഷന്‍ 55(H) പ്രകാരം ക്രൈം നമ്പര്‍ 117/2018 ആയി കേസ്സ് രജിസ്റ്റര്‍ ചെയ്തു. മദ്യത്തിന് പരസ്യം പാടില്ല എന്ന നിയമം ലംഘിച്ചതിനാണ് കേസ്സെടുത്തത്.

കള്ള് ഷാപ്പുകള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ലൈസന്‍സ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു ഷോപ്പില്‍ നിന്നും നിയമലംഘനത്തിന് കേസ്സെടുത്താല്‍ ആ ഗ്രൂപ്പിലെ മുഴുവന്‍ ഷോപ്പുകളും പൂട്ടുന്നത് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും, ആ പ്രദേശത്തു വ്യാജമദ്യ വില്‍പ്പനക്കും കാരണമാകുന്നു. ഇത്തരത്തില്‍ പൂട്ടുന്ന ഷോപ്പുകള്‍ ഏഴു ദിവസത്തിനകം പുനര്‍വില്‍പ്പന നടത്തി തൊഴിലാളികള്‍ക്ക് തൊഴില്‍ തടസ്സം ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നു എല്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്കും ഋഷിരാജ് സിംഗ് ഐ.പി.എസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here