ന്യൂഡല്‍ഹി: കേരളത്തിലെ ലവ് ജിഹാദ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ആര്‍എസ്എസ് വിളിച്ചു രഹസ്യയോഗത്തില്‍ വികാരനിര്‍ഭരയായി നിമിഷയുടെ അമ്മ ബിന്ദുവിന്റെ പ്രസംഗം ഇസ്ലാമിലേക്ക് മതം മാറിയ . നിമിഷയെ വീണ്ടെടുത്ത് നല്കാന് ആവശ്യമുന്നയിച്ച സംഘപരിവാര്‍ നേതാവ് തന്നോടു പണം ആവശ്യപ്പെട്ടുവെന്നാണ് ഇന്നലത്തെ യോഗത്തില്‍ ബിന്ദു പറഞ്ഞത്. കേരളത്തിലെ ലവ് ജിഹാദ് പ്രശനം ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് ഉന്നത നേതൃത്വം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല രഹസ്യയോഗ ത്തിലായിരുന്നു നിമിഷയുടെ അമ്മ ബിന്ദുവിന്റെ വികാര നിര്‍ഭരമായ പ്രസംഗം.
തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്ര ട്രസ്റ്റി കുടുംബം കൂടിയാണ് ബിന്ദുവിന്റെത്. ആവശ്യപ്പെട്ട പണം നല്കാന് തയ്യാറാകാത്തിരുന്നപ്പോള് പ്രശ്നത്തില്‍ നിന്ന് ഈ നേതാവ് ഒഴിഞ്ഞു മാറിയെന്നും ബിന്ദു ആര്‍എസ് എസ് വിളിച്ച യോഗത്തില്‍ പറഞ്ഞു.
10000 രൂപയാണ് ആ നേതാവ് തന്നോടു ആവശ്യപ്പെട്ടത്. ടിവി ചര്‍ച്ചയ്ക്കിടെ ലവ് ജിഹാദിനെക്കുറിച്ചും, ഐഎസിനെതിരായും സംസാരിച്ചപ്പോള്‍ ബിജെപിയുടെ പ്രമുഖ നേതാവ് തന്നെ വിളിച്ച് ഇത്തരം കാര്യങ്ങള്‍ വെളിയില്‍ പറയരുത് എന്ന് ആവശ്യപ്പെട്ടതായും ബിന്ദു പറഞ്ഞു.
കാസര്‍കോട് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21പേര്‍ക്കൊപ്പമാണ് നിമിഷയെയും കാണാതായത്. നിമിഷ പിന്നെ ഫാത്തിമയാകുകയായിരുന്നു. കാസര്‍കോട് പൊയിനാച്ചി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു കാണാതാകുമ്പോള്‍ നിമിഷ.ഫാത്തിമയായശേഷം നിമിഷ ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്ക് പോവുകയായിരുന്നു. നിമിഷ ഗര്‍ഭിണിയായിരുന്നെന്നും പ്രസവിച്ചു എന്നും അഫ്ഗാനില്‍ നിന്ന് വിവരം ലഭിച്ചിരുന്നു.
നിമിഷ തിരിച്ചു വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഈ പ്രതീക്ഷയുടെ ബലത്തിലാണ് തന്റെ ജീവിതമെന്നും ബിന്ദു യോഗത്തില്‍ പറഞ്ഞു. പ്രജ്ഞാപ്രവാഹ് നയിക്കുന്ന മലയാളിയായ ഉന്നത ആര്‍എസ്എസ് നേതാവ് ജെ.നന്ദകുമാര്‍ നിമിഷയുടെ അമ്മയ്ക്ക് യോഗത്തില്‍ മറുപടി നല്കി.
ആര്‍എസ്എസ് ഉള്ളതുകൊണ്ടാണ് ഭാരതം ഭാരതമായി നിലനില്‍ക്കുന്നത്. ആര്‍എസ്എസുകാര്‍ പണം ആവശ്യപ്പെടില്ല. പണം ആവശ്യപ്പെടുന്നവര്‍ ആര്‍എസ്എസ് നേതാവായിരിക്കില്ല. ഇവരെ ആര്‍എസ്എസ് നേതാവ് എന്ന ഗണത്തില്‍ പെടില്ല. ഈ കാര്യം അന്വേഷിക്കും. നന്ദകുമാര്‍ യോഗത്തില്‍ പറഞ്ഞു.
കേരളത്തിലെ ലവ് ജിഹാദ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെയാണ് ഡല്‍ഹിയില്‍ തീന്‍മൂര്‍ത്തി ഭവനില്‍ രഹസ്യയോഗം വിളിച്ചു ചേര്‍ത്തത്. അടച്ചിട്ട റൂമില്‍ നടക്കുന്ന യോഗത്തില്‍ പുറത്ത് നിന്നാര്‍ക്കും പ്രവേശനം നല്‍കരുതെന്ന് നിഷ്ക്കര്ഷിച്ചിരുന്നു. . ആര്‍എസിഎസിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ വിരമിച്ച കേരളാ കേഡറിലെ ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് കൂടി പങ്കെടുത്തു.