പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായക ഘട്ടത്തില്‍; കാവ്യയും അറസ്റ്റിലാകുമോ?

0
761

വളരെ നിര്‍ണ്ണായകമായ സമയത്താണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍

പൊലീസിന്‍റെ മൌനാനുവാദത്തോടെയാകണം വെളിപ്പെടുത്തല്‍

എല്ലാ തെളിവുകളും ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കുമെന്നും ഡിജിപി പ്രതികരിച്ചത് ഇന്നലെ

കൊച്ചി: ഒടുവില്‍ പള്‍സര്‍ സുനി വെളിപ്പെടുത്തിയിരിക്കുന്നു. നടിയെ കാറിലിട്ടു പീഡിപ്പിച്ച കേസിലെ അസൂത്രകരില്‍ ഒരാളായ ‘മാഡ’ത്തെക്കുറിച്ച്. ആ മാഡം കാവ്യാ മാധവനാണ്. ഇന്നു എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ പള്‍സര്‍ സുനി വിളിച്ചു പറഞ്ഞു. ആ മാഡം കാവ്യയാണ്‌.

മാഡം ആര് എന്നതിനെക്കുറിച്ച് വലിയ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. നടിയെ കാറിലിട്ടു പീഡിപ്പിച്ച പള്‍സര്‍ സുനി വമ്പന്‍ സ്രാവുകള്‍ ഈ ആസൂത്രണത്തിനു പിന്നിലുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു. സുനി പൂര്‍ണ്ണമായും കുടുങ്ങിയപ്പോഴാണ് ആക്രമണത്തിനു പിന്നിലെ അസൂത്രകരെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ആ പേര് വെളിയില്‍ വന്നിരിക്കുന്നു. കാവ്യയാണ്‌ ആ മാഡം.

പള്‍സര്‍ സുനി വെളിപ്പെടുത്തിയത് അനുസരിച്ചാണ് നടന്‍ ദിലീപ് നടീ ആക്രമണക്കേസിലെ പ്രതിയാകുന്നത്. ആസൂത്രണത്തിന്റെ വിവിധ വശങ്ങള്‍ സുനി പോലീസിനു മുന്നില്‍ വെളിപ്പെടുത്തി. അതുസരിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിച്ചപ്പോഴാണ് ദിലീപ് അറസ്റ്റിലാകുന്നത്. അതേ പള്‍സര്‍ സുനി വീണ്ടും വെളിപ്പെടുത്തുന്നു. താന്‍ നിര്‍ദ്ദേശങ്ങളും പണവും സ്വീകരിച്ച ആ മാഡം കാവ്യയാണെന്ന്. സ്വാഭാവികമായും അന്വേഷണം കാവ്യയിലേക്കും തിരിയും.

പള്‍സര്‍ സുനി വെളിപ്പെടുത്തിയിട്ടാണ് ദിലീപ് അഴിക്കുള്ളിലാകുന്നത്. അതേ പള്‍സര്‍ സുനി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ആ മാഡം കാവ്യയാണെന്ന്. ഇതോടെ അന്വേഷണം കാവ്യയിലേക്ക് കൂടി നീങ്ങുകയാണ്. ഇന്ത്യയിലെ ആദ്യ ക്വട്ടേഷന്‍ മാനഭംഗക്കേസില്‍ പ്രതിയായി ജയിലിലുള്ള ദിലീപിനു പിന്നാലെ ഇതേ കേസിലെ ആസൂത്രണത്തിനു കാവ്യ കൂടി അറസ്റ്റിലാകുമോ? സിനിമാലോകം മാത്രമല്ല തെന്നിന്ത്യ വരെ ഉദ്വേഗത്തിലാണ്.

ദിലീപ് അറസ്റ്റിലായത് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മാധ്യമശ്രദ്ധ വീണ്ടും കാവ്യയിലേക്ക് കൂടി തിരിയുകയാണ്. കാരണം മാഡം ആരെന്നു പള്‍സര്‍ സുനി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. പള്‍സര്‍ സുനി ഈ വെളിപ്പെടുത്തല്‍ നടത്തിയത് പോലീസിന്റെ അറിവോടെ തന്നെയാകണം. കാരണം കഴിഞ്ഞ തവണ  അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടുവരുമ്പോള്‍ മാഡം ആരെന്ന് താന്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നു.

എന്നാല്‍ അന്ന് പൊലീസ് അങ്കമാലി കോടതിയില്‍ പള്‍സര്‍ സുനിയെ ഹാജരാക്കിയില്ല. ഇന്നു സുനി പറഞ്ഞിരിക്കുന്നു മാഡം ആരെന്നു. അത് പൊലീസ് അറിയാതെയാവില്ല. അതായത് പോലീസിന്റെ മൌനാനുവാദത്തോടെയാണ് സുനി ഇന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

നടീ ആക്രമണക്കേസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പൊലീസ് കുറ്റപത്ര സമര്‍പ്പണഘട്ടത്തിലാണ്. ഇന്നലെ ഡിജിപി പറഞ്ഞു. എല്ലാ തെളിവുകളും ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രമാകും കോടതിയില്‍ സമര്‍പ്പിക്കുക എന്ന്. 90 ദിവസത്തിന്നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം എന്നതിനാല്‍ അന്വേഷണ സംഘം കുറ്റപത്ര സമര്‍പ്പണത്തിന്റെ അവസാന ഘട്ടത്തിലാണ്.

അതേ സമയത്ത് തന്നെയാണ് പള്‍സര്‍ സുനി വമ്പന്‍ ശ്രാവുകളില്‍ ഒന്നായ കാവ്യയുടെ പേര് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധ കാവ്യയിലേക്കും അന്വേഷണ സംഘത്തിലേക്കും തിരിയുകയാണ്. ചോദ്യം ഉയരുന്നു. നടീ ആക്രമണക്കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്‍ കൂടി അറസ്റ്റിലാകുമോ?

LEAVE A REPLY

Please enter your comment!
Please enter your name here