പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാരുടെ തമ്മില്‍ത്തല്ല് നവജാതശിശു മരിച്ചു

0
45


പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയറ്ററില്‍ ഡോക്ടര്‍മാരുടെ തമ്മിലടിയില്‍ നവജാതശിശു മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിലെ ഉമൈദ് ആശുപത്രിയിലാണു മനുഷ്യമനസാക്ഷിയെതന്നെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ഗര്‍ഭിണി ഗുരുതരാവസ്ഥയിലായതിനാല്‍ അടിയന്തര ശസ്ത്രക്രിയ്ക്കുവേണ്ടി ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗിക്ക് അനസ്തീസിയ നല്‍കാനെത്തിയ ഡോക്ടര്‍ മധുര ലാല്‍ തക്കും ഗൈനക്കോളജിയിലെ സീനിയര്‍ ഡോക്ടര്‍ അശോക് നാനിവാളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും അത് തമ്മിലടിയില്‍ കലാശിക്കുകയും ചെയ്തു. യുവതിയുടെ ഭക്ഷണകാര്യത്തെ കുറിച്ചുള്ള ചോദ്യമാണ് ഡോക്ടര്‍മാര്‍ തമ്മില്‍ അടിയുണ്ടാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിയെ അടിയന്തര ശസ്ത്രക്രിയ നടത്താനായി ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും ഡോക്ടര്‍മാരുടെ അലംഭാവം കാരണം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, വഴക്കിനെ തുടര്‍ന്നു മാത്രമാണു കുട്ടി മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ടന്റ് രഞ്ജന ദേശായി പറഞ്ഞു.

എന്നാല്‍ കുഞ്ഞ് മരിക്കാന്‍ കാരണം ശ്വാസം ലഭിക്കാതിരുന്നതാണെന്ന് സൂപ്രണ്ടന്റ് വ്യക്തമാക്കി. തിയറ്റിലുണ്ടായിരുന്ന നഴ്‌സ് ചിത്രീകരിച്ച വിഡിയോയിലൂടെയാണ് ഡോക്ടര്‍മാരുടെ വഴക്ക് പുറത്തറിഞ്ഞത്. ഡോക്ടര്‍മാര്‍ പരസ്പരം വെല്ലുവിളിക്കുന്നതു വിഡിയോയില്‍ വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here