ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വീട് വയറിംഗിനായി ആര്‍.ഇ.സിയില്‍ നിന്ന് 10 കോടി രൂപയുടെ ധനസഹായം

0
54

പാവപ്പെട്ടവരുടെ വീട് വയറിംഗിനായി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും 10 കോടി രൂപയുടെ ധനസഹായം. സംസ്ഥാനത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണവൈദ്യുതീകരണത്തിന്റെ ഭാഗമായാണ് ബി.പി.എല്‍ കുടുംബങ്ങളുടെ വീട് വയറിംഗിനായി ആര്‍.ഇ.സി ധനസഹായം ചെയ്യുന്നത്. ഈ ധനസഹായം കേരളത്തിന് ലഭിയ്ക്കുന്നതിനുള്ള കരാര്‍പത്രം ആര്‍.ഇ.സി.ചെയര്‍മാന്‍ ഡോ.പി.വി.രമേഷ് ഐ.എ.എസും വൈദ്യുതിബോര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ. ഇളങ്കോവന്‍ ഐ.എ.എസ്സും തമ്മില്‍ ബഹു. വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ.എം.എം.മണിയുടെ സാന്നിദ്ധ്യത്തില്‍ ഒപ്പ് വെച്ചു.

സംസ്ഥാനത്തൊട്ടാകെ 20000 ത്തില്‍പരം ബി.പി.എല്‍ കുടുംബങ്ങളുടെ വീട് വയറിംഗിനായി ഈ ധനസഹായം ലഭ്യമാക്കും.
ആര്‍.ഇ.സിയുടെ ധനസഹായത്തോടെ കെ.എസ്.ഇ.ബി നടപ്പാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ആര്‍. ഇ. സി. ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here