നടിയെ ആക്രമിച്ച കേസില്‍ മാഡം കാവ്യാ മാധവനെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. ഇന്ന് കോടതിയില്‍ കൊണ്ടു വന്നപ്പോഴാണ് മാധ്യമങ്ങളോട് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
മാഡം കാവ്യയാണോ എന്ന ചോദിച്ചപ്പോള്‍ എന്റെ മാഡം കാവ്യയാണെന്നാണ് മാധ്യമ പ്രവര്‍ത്തകരോട് സുനി പറഞ്ഞത്. താന്‍ കള്ളനല്ലേ, കള്ളന്റെ കുമ്പസാരം എന്തിനു കേള്‍ക്കണം എന്നും സുനി മാധ്യമങ്ങളോട് ചോദിച്ചു.
‘മാഡം ആരെന്ന് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു, കാവ്യയുടെ പേര് നേരത്തെ തന്നെ പറഞ്ഞിരുന്നു….’ സുനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുപിന്നില്‍ ഒരു മാഡം ഉണ്ടെന്ന് വെളിപ്പെടുത്തല്‍ ആദ്യം നല്‍കിയത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനായിരുന്നു.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണ സംഘം തന്നെ ഒരു വ്യക്തത വരുത്തേണ്ടിയിരിക്കുന്നു. എന്നാല്‍ മുമ്പും ഇക്കാര്യം സുനി പറഞ്ഞിരുന്നു എങ്കിലും അതൊരു കെട്ടുകഥയാണെന്ന തരത്തിലാണ് പോലീസ് പരിഗണിച്ചിരുന്നത്. ദിലീപിനെതിരെ പ്രോസിക്യൂഷന് വിചാരണ നേരിടുന്ന സമയത്ത് ഈ മാഡത്തെക്കുറിച്ച് പരമര്‍ശം ഉണ്ടായിരുന്നു.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ഇനിയും പുറത്തു വിടാത്ത റിപ്പോര്‍ട്ടില്‍ ഈ മാഡം ആരെന്നുള്ള കണ്ടെത്തല്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്ന കാര്യമാണ്. നിലവില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദിലീപിനു ജാമ്യ നിഷേധിച്ചത് ഈ മാഡം ആരെന്നുള്ള കണ്ടെത്തല്‍ ആണോ എന്ന് അറിയേണ്ടിയിരിക്കുന്നു