മെഡിക്കല്‍ പ്രവേശനം; അര്‍ഹരായ എല്ലാവര്‍ക്കും പ്രവേശനം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍

0
68

നീറ്റ് പ്രവേശനത്തിലൂടെ മെഡിക്കല്‍ പ്രവേശനത്തിനു അര്‍ഹരായ എല്ലാവര്‍ക്കും പ്രവേശനം ലഭ്യമാക്കുമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഒന്‍പത് സ്വാശ്രയ കോളജുകള്‍ ബാങ്ക് ഗ്യാരണ്ടി കൂടാതെ പ്രവേശനം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും, മറ്റു കോളജുകളുമായി ചര്‍ച്ച നടത്തുകയാണെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി.

കൂടാതെ ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് നല്‍കിയിരിക്കുന്ന ഹര്‍ജി അനാവശ്യമാണ്. നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നു സര്‍ക്കാര് വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പു നല്‍കി.

കോഴ നല്‍കി നേടുന്ന അഡ്മിഷന്‍ റദ്ദാക്കുമെന്നും, സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സ്‌പോട്ട് അഡ്മിഷനിലെ പാകപ്പിഴകള്‍ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here