ലോക്പാല്‍ നിയമനം; സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ

0
53

ഉറപ്പ് നല്‍കിയ ലോക്പാല്‍ നിയമനം നടത്താത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വീണ്ടും സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ. ഇതുസംബന്ധിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ കത്ത് അദ്ദേഹം പ്രധാനമന്ത്രി മോദിക്കയച്ചു.

അഴിമതി നിവാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രതലത്തില്‍ ലോക്പാലും സംസ്ഥാന തലത്തില്‍ ലോകായുക്തയും വേണമെന്നാണ് അണ്ണാ ഹസാരെ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമരം ആരംഭിക്കുന്ന സ്ഥലവും തീയ്യതിയും അടുത്ത കത്തില്‍ വ്യക്തമാക്കുമെന്നും അണ്ണാ ഹസാരെ മോദിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

അഴിമതി രഹിത ഇന്ത്യയുടെ രൂപീകരണം എന്ന മുദ്രാവാക്യമുയര്‍ത്തി ചരിത്രപരമായ സമരം നടന്നിട്ട് ഇത് ആറ് വര്‍ഷമാവുന്നു. എന്നാല്‍ അഴിമതി അവസാനിപ്പിക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മൂന്നു വര്‍ഷമായി ലോക്പാല്‍, ലോകായുക്ത എന്നിവയുടെ നിയമനത്തെ സംബന്ധിച്ച് താന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. എന്നാല്‍ തന്റെ കത്തിന് പ്രധാനമന്ത്രി ഇതുവരെ മറുപടി നല്‍കുകയോ ഉചിതമായ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹസാരെ കത്തില്‍ ഓര്‍പ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here