വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും കേസുകളില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

0
46


കൊച്ചി: വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും കേസുകളില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ഇന്നു തന്നെ വിധിക്കും.

വണ്ടൂര്‍ സ്വദേശി അബ്ദുള്‍ സലാം രാജസ്ഥാന്‍ സ്വദേശി ഗൌതം അശോക് സാംഗ്‌വി എന്നിവരാണ് കുറ്റക്കാര്‍. വരാപ്പുഴ പീഡന കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് മറ്റൊരു കേസില്‍ കോടതി വിധിച്ചിരുന്നു. .

ശോഭാ ജോണ്‍, കേണല്‍ ജയരാജന്‍ നായര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. അഞ്ച് പ്രതികളെ വെറുതെ വിട്ടു. സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധി പ്രസ്താവമാണ് മുന്‍പ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നടത്തിയത്.

ആ കേസില്‍ പ്രതി ശോഭ ജോണിനെ 18 വര്‍ഷം കഠിന തടവിനുംm മറ്റൊരു പ്രതി ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിന തടവും കോടതി വിധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here