ന്യൂഡൽഹി :ദേരാ സച്ചാ സൌദാ തലവന്‍ ഗുർമീത് റാം റഹിം സിങ് അഴികള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ടി വരും. കാരണം വിചാരണ കാത്ത് കേസുകള്‍ ഗുര്‍മീതിനെ തുറിച്ചു നോക്കുന്നു.
നിലവില്‍ 20 വര്‍ഷം കഠിന തടവ് വിധിക്കപ്പെട്ടതിനാല്‍ ജയിലിലാണ് ഗുര്‍മീത് ഉള്ളത്. രണ്ടു കൊലപാതകക്കേസുകളിലും 400 അനുയായികളെ വന്ധ്യംകരിച്ച കേസിലും ഗുര്‍മീത് വിചാരണ നേരിടണം. രണ്ടു കൊലപാതകക്കേസിലും വാദം കേൾക്കുന്നതു തിങ്കളാഴ്ച വിധി പറഞ്ഞ സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് തന്നെയാണ്.
ഇതിൽ രഞ്ജിത് സിങ് വധക്കേസിന്റെ അന്തിമ വാദം കേൾക്കൽ അടുത്തമാസം 16നാണ്. മാനഭംഗത്തിനിരയായ രണ്ടാമത്തെ പെൺകുട്ടിയുടെ സഹോദരനും ദേരാ സച്ചാ സൗദയുടെ മാനേജിങ് കമ്മിറ്റിയിലെ മുൻ അംഗവുമായ രഞ്ജിത് സിങ്ങിനെ 2002 ജൂലൈ 10നു വെടിവച്ചു കൊലപ്പെടുത്തിയതാണ് ഒരു കേസ്.
പൂരാ സച്ചാ പത്രാധിപർ റാം ചന്ദേർ ഛത്രപതിയെ വധിച്ചതാണു രണ്ടാമത്തെ കേസ്. പ്രധാനമന്ത്രി എ.ബി.വാജ്പേയിക്ക് മാനഭംഗത്തിന്നിരയായ പെൺകുട്ടി അയച്ച ഊമക്കത്ത് എഴുതിയത് രഞ്ജിത് ആണെന്ന് ഗുർമീത് സംശയിച്ചു. 2002 ജൂലൈ 10ന് രഞ്ജിത് കൊല്ലപ്പെട്ടു. ഇതാണ് ഒരു കേസ്. ,
ഗുർമീതിനെതിരെ പെൺകുട്ടി എഴുതിയ കത്ത് പൂർണ രൂപത്തിൽ പ്രസിദ്ധപ്പെടുത്തുന്നത് സിർസയിൽ ‘പൂരാ സച്ചാ’പത്രം നടത്തിയിരുന്ന റാം ചന്ദേർ ഛത്രപതിയാണ്. . 2002 ഒക്ടോബർ 23ന് ഛത്രപതിക്കു വെടിയേറ്റു. തുടര്‍ന്ന് മരിക്കുകയും ചെയ്തു. രണമൊഴിയിൽ ഗുർമീതാണു തന്നെ അപായപ്പെടുത്തിയതെന്ന് ഛത്രപതി പറഞ്ഞിരുന്നു. . രണ്ടു കൊലക്കേസുകളുടെയും അന്വേഷണം സിബിഐയാണ് നടത്തുന്നത്. ദേരാ സച്ചാ സൗദയിലെ 400 പേരെ റാം റഹിം സിങ് നിർബന്ധപൂർവം വന്ധ്യംകരണത്തിന് വിധേയരാക്കി എന്ന കേസും സിബിഐ അന്വേഷിക്കുന്നു.