നളിനി നെറ്റോയ്ക്ക് ഇന്നു യാത്രയയപ്പ്; കെ.എം.അബ്രഹാം അടുത്ത ചീഫ് സെക്രട്ടറിയായേക്കും

0
58

തിരുവനന്തപുരം : പുതിയ ചീഫ് സെക്രട്ടറിയെ ഇന്നത്തെ മന്ത്രിസഭാ യോഗം തെരഞ്ഞെടുക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി നളിനി നെറ്റോ 31ന് വിരമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം.

ധനകാര്യ അഡീ.ചീഫ് സെക്രട്ടറി കെ എം എബ്രഹാം ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ ഇന്ന് ഔദ്യോഗിക യാത്രയയപ്പ് നല്‍കും. 1981 ബാച്ചില്‍ പെട്ട നളിനി നെറ്റോ ഏപ്രില്‍ രണ്ടിനാണ് ചീഫ് സെക്രട്ടറിയായി നിയമിതയായത്.

നളിനി നെറ്റോ കഴിഞ്ഞാല്‍ നിലവില്‍ ഏറ്റവും സീനിയറും, ധനവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറിയാകാനാണ് സാധ്യത.

1982 ബാച്ചില്‍പ്പെട്ട എബ്രഹാമിന് ഡിസംബര്‍ വരെയാണ് കാലാവധിയുള്ളത്. നാലുമാസം മാത്രമേ കാലാവധി ഉള്ളൂവെങ്കിലും അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാനാണ് മുഖ്യമന്ത്രിയ്ക്ക് താല്‍പ്പര്യമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. സീനിയോറിറ്റിയില്‍ എബ്രഹാമിന് തൊട്ടുപിന്നിലുള്ള ഡോ. അമരേന്ദ്രകുമാറും അരുണ സുന്ദര്‍രാജും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അതിനാല്‍ കെ എം എബ്രഹാം തന്നെ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here