സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍; സമയം നീട്ടി നല്‍കി

0
50

സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന അവസാന ദിവസം നീട്ടി. ഡിസംബര്‍ 31 വരെ സമയം അനുവദിച്ചതായാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടാതെ ബാങ്കുമായി ഉപയോക്താക്കള്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും ഡിസംബര്‍ 31 ആണ്.

ആധാറിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണു അറ്റോര്‍ണി ജനറല്‍ പുതിയ തീയതി അറിയിച്ചത്. എന്നാല്‍, ആധാറും പാനും ബന്ധിപ്പിക്കുന്നതിലെ ആശയക്കുഴപ്പം തുടരുകയാണ്. ഓഗസ്റ്റ് 31 ആണ് ആധാര്‍പാന്‍ ബന്ധിപ്പിക്കലിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയപരിധി.

എന്നാല്‍ ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ തീയതി നീട്ടുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ഓഗസ്റ്റ് 31 ആണ് ആധാര്‍പാന്‍ ബന്ധിപ്പിക്കലിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയപരിധി. സുപ്രീം കോടതിയില്‍ കേന്ദ്രം പുതിയ നിലപാടെടുത്ത സാഹചര്യത്തില്‍ ഈ തീയതിയിലും മാറ്റമുണ്ടാകാമെന്നു കരുതുന്നവരുണ്ട്.

സുപ്രീം കോടതിയുടെ സുപ്രധാന സ്വകാര്യതാ വിധി ആധാര്‍ പദ്ധതിയെ ബാധിക്കില്ലെന്നു യുഐഡിഎഐ സിഇഒ അജയ് ഭൂഷന്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here