സുനന്ദ പുഷ്‌കര്‍ കേസ്: രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് വേണമെന്ന് ഡല്‍ഹി ഹൈക്കോടതി

0
58

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണമെന്ന് പോലീസിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

കേസിന്റെ അന്വേഷണ പുരോഗതിയെക്കുറിച്ച് കോടതി വിലയിരുത്തണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി)സഞ്ജയ് ജയിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്.

എന്നാല്‍ കേസന്വേഷണത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ല. അതേസമയം കേസിന്റെ പുരോഗതി വിലയിരുത്തേണ്ടത് ആവശ്യമാണെന്നും ഹൈക്കോടതി വിലയിരുത്തി.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ 2017 പകുതിയിലാണ്. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു.

സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here