സെസ് വര്‍ധിപ്പിച്ചു; ആഡംബര കാറുകളുടെ വില കൂടുന്നു

0
94

എസ്.യു.വികളുടെയും ആഡംബര കാറുകളുടെയും സെസ് വര്‍ധിപ്പിച്ചു. 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്.

1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടെയും നാല് മീറ്ററിലേറെ നീളമുള്ള എസ് യുവികളുടെയും സെസാണ് പത്ത് ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത്. മുമ്പ് ചരക്ക് സേവന നികുതി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു.

ജിഎസ്ടി നിലവില്‍ വന്ന ഉടനെ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം ഒരു ലക്ഷം രൂപ മുതല്‍ 3.5 ലക്ഷം രൂപവരെ കിഴിവ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറിയതോടെ ആനുകൂല്യങ്ങളെല്ലാം പിന്‍വലിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here