സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഫീസ്‌ 65 ലക്ഷം രൂപ; സര്‍ക്കാരില്‍ മൂന്നര ലക്ഷത്തില്‍ താഴെ മാത്രം

0
69


തിരുവനന്തപുരം: നിലവില്‍ സര്‍ക്കാര്‍-സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ്‌ നിരക്കുകളില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചാല്‍ ഡോക്ടര്‍ ആയി പുറത്തിറങ്ങുമ്പോഴേക്കും ഒരു കുട്ടിക്ക് ഫീസ്‌ ഇനത്തില്‍ ചിലവാകുന്നത് 65 ലക്ഷം രൂപ വരെ. എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒരു കുട്ടി ഡോക്ടര്‍ ആയി ഇറങ്ങുമ്പോള്‍ ഫീസ്‌ വരുന്നത് മൂന്നര ലക്ഷത്തിൽ താഴെ മാത്രം.

സ്വാശ്രയമെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെടുന്നത് ഇത്തരം കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ്. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഫീസ്‌ ആയി നല്‍കേണ്ടി വരുന്നത് 11 ലക്ഷം രൂപ വാർഷിക ഫീസ്, പുറമേ വിവിധ ഇനങ്ങളിലായി രണ്ടുലക്ഷം രൂപ വരെ പ്രതിവർഷം ഈടാക്കുന്നു.

അഞ്ചുകൊല്ലം പഠിപ്പിക്കണമെങ്കിൽ ചെലവ് 65 ലക്ഷമെത്തും. എന്നാല്‍ ഒൻപതു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 1250 സീറ്റുകളിൽ 25,000 രൂപയാണ് വാർഷിക ഫീസ്‌. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇളവും ലഭിക്കും. ഹോസ്റ്റൽ, പുസ്തകങ്ങൾ, സർവകലാശാലാ റജിസ്ട്രേഷൻ, അഫിലിയേഷൻ ഫീസ്, കരുതൽനിക്ഷേപം തുടങ്ങിയവ ചേർന്നാലും മൂന്നര ലക്ഷത്തിൽ താഴെ മാത്രമേ വരുന്നുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here