കണ്ണൂർ: സ്വാശ്രയ മേഖലയിലെ പ്രതിസന്ധി ഇല്ലാതാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്ന് പൊതുതാല്പര്യ ഹര്‍ജി നല്‍കും.സര്‍ക്കാരും മാനേജ്മെന്റും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കേസ് സുപ്രീ കോടതിയിൽ എത്തിയപ്പോൾ ഗവൺമെന്റ് വക്കീൽ മൗനം പാലിക്കുകയായിരുന്നു. എന്‍ആര്‍ഐ സീറ്റില്‍ അധികമായി വാങ്ങുന്ന അഞ്ച് ലക്ഷം രൂപ പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ഫീസ് നിര്‍ണയ സമിതിയുടെ റിപ്പോര്‍ട്ട് വൈകുന്നതിന് പിന്നില്‍ സ്വാശ്രയ മാനേജ്മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയാണ് കഴിഞ്ഞ ദിവസം സ്വാശ്രയ വിഷയത്തില്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.