വൈക്കം: ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച ഡേഷ്ഴസ് റിവ്യൂ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹാദിയയുടെ പിതാവ് അശോകന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. . നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡേഷ്ഴസ് റിവ്യൂ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് ഹാദിയയുടെ വീട്ടില്‍ എത്തിയത്. ആറ് പെണ്‍കുട്ടികളും ഒരു പുരുഷനുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഹാദിയക്ക് നല്കാന് പുസ്കങ്ങളും വസ്ത്രവും ചോക്ലേറ്റുമായാണ് ഏഴു പേരടങ്ങുന്ന സംഘം ഹാദിയയുടെ വീട്ടിലെത്തിയത്. കൊണ്ടുവന്ന സാധനങ്ങള്‍ ഹാദിയക്ക് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
എന്നാല്‍ പൊലീസും മാതാപിതാക്കളും ഇവരെ തടഞ്ഞു. ഇതേത്തുടര്‍ന്ന് വീടിന് മുന്നില്‍ വനിതകള്‍ വായ് മൂടിക്കെട്ടി പ്രതിഷേധിക്കുകയായിരുന്നു.