ആധാര്‍ വിവരങ്ങള്‍ ഭദ്രമെന്ന് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി

0
57

ന്യൂഡൽഹി: ആധാര്‍ വിവരങ്ങള്‍ ഭദ്രമെന്ന് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി. വിവരങ്ങള്‍ ഒന്നും പുറത്ത് പോയിട്ടില്ല. അതീവ സുര്ക്ഷയില്‍ സ്വന്തം സര്‍വറിലാണ് ആധാര്‍ വിവരങ്ങള്‍ ഉള്ളത്. ആധാര്‍ അധികൃതര്‍ വിശദമാക്കുന്നു.

ആധാർ ഏജൻസി വിദേശ സ്​ഥാപനങ്ങൾക്ക്​ കരാർ നൽകിയിരുന്നുവെന്നും അവർ വ്യക്​തി വിവരങ്ങൾ കൈവശപ്പെടുത്തിയെന്നുമുള്ള വിവരാവകാശ മറുപടി പുറത്തുവന്ന സാഹചര്യത്തിലാണ്​ ആധാര്‍ അധികൃതരുടെ വിശദീകരണം.

വ്യക്​തിവിവരങ്ങൾ സൂക്ഷിക്കുന്ന ഏജൻസിയുടെ സെർവറിന്​ ഇൻറർനെറ്റ്​, ലാപ്​ടോപ്​​, പെൻഡ്രൈവ്​ കണക്ഷന്‍സ്‌ ഇല്ല. ഡാറ്റ സെന്‍ററിന് കനത്ത കാവലുള്ളതിനൊപ്പം ഇവിടേക്കുള്ള ഹാർഡ്​വെയർ ഉപകരണങ്ങൾ രണ്ടുവട്ടം പരിശോധിച്ചാണ്​ സ്വീകരിക്കുന്നതെന്നും അതോറിറ്റി വ്യക്​തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here