ബെംഗളൂരു: കോഴിക്കോട് – ബെംഗളൂരു കെഎസ്ആർടിസി ബസിൽ കവര്‍ച്ച. ബസില്‍ കയറിയാണ് യാത്രക്കാരെ കൊള്ളയടിച്ചത്. പുലർച്ചെ 2.45ന് ചന്നപ്പട്ടണ വച്ചാണ് ആക്രമണം.
ബൈക്കിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയത്. അരിവാൾകാട്ടി ഭീഷണിപ്പെടുത്തിയാണ് ആഭരണവും പണവും കവർന്നത്. ഉറക്കത്തിലായിരുന്ന യാത്രക്കാരെ തട്ടിവിളിച്ചാണ് ആക്രമണം.
മൂത്രമൊഴിക്കാനായി ഡ്രൈവർ ബസ് നിര്‍ത്തിയപ്പോഴാണ് സംഭവം. ബൈക്കിലെത്തിയ സംഘം ബെംഗളൂരുവിലേക്കുള്ള വണ്ടിയോണോ എന്നു യാത്രക്കാരോടു ചോദിച്ചു. മ
റുപടി ലഭിച്ചയുടന്‍ ബസില്‍ കയറി കവര്‍ച്ച നടത്തുകയായിരുന്നു. ഡ്രൈവർ ബസ് ചന്നപ്പട്ടണ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.