ന്യൂഡൽഹി: നോട്ടുനിരോധനം കള്ളപ്പണവേട്ടയെ മാത്രം ഉദ്ദേശിച്ചായിരുന്നില്ലെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.
നോട്ടുനിരോധനം വൻ നാണക്കേടായിപ്പോയെന്ന് പി.ചിദംബരം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമായിരുന്നോ നോട്ട് അസാധുവാക്കൽ നടപടിയെന്നും, നോട്ടുകൾ മാറ്റാനുള്ള നെട്ടോട്ടത്തിനിടെ 104 പേർ മരിക്കാനിടയാക്കിയതിന് പ്രധാനമന്ത്രി മാപ്പു പറയണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പുകളിൽ കള്ളപ്പണം ഉപയോഗിക്കുന്നത് തടയുകയാണ് തന്റെ ലക്ഷ്യമെന്നു അരുണ്‍ ജെയ്റ്റിലി പറഞ്ഞു. . റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം നോട്ടുപയോഗം കുറയ്ക്കാൻ അസാധുവാക്കൽ നടപടി സഹായകമായി. നികുതിദായകരുടെ എണ്ണവും കൂടി. പ്രധാനമായും കറൻസി അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ മാറ്റം വരുത്താനാണ് നോട്ടുനിരോധനത്തിലൂടെ ശ്രമിച്ചതെന്നും ജയ്റ്റ്ലി പറഞ്ഞു.