ബ്ലൂവെയില്‍; തമിഴ്നാട്ടില്‍ 19 കാരന്‍ ആത്മഹത്യ ചെയ്തു

0
58

മരണക്കളിയായ ബ്ലൂവെയില്‍ ചലഞ്ച് കളിച്ച് തമിഴ്നാട്ടില്‍ 19 കാരന്‍ ആത്മഹത്യ ചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്നേഷാണ് ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഘ്നേഷിന്‍െ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്. മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷവിദ്യാര്‍ഥിയാണ് വിഘ്നേഷ്.

വിഘ്നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യകുറിപ്പില്‍ താന്‍ ബ്ലൂവെയില്‍ കെണിയില്‍ പെട്ടുവെന്ന് വ്യക്തമാക്കുന്നുണ്ട്. ബ്ലൂവെയില്‍ വെറുമൊരു കളിയല്ല അപകടകാരിയാണെന്നും ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

അതേസമയം ബ്ലൂവെയില്‍ കളിക്കുന്നതിനായി വിഘ്നേഷിന്റെ ഫോണില്‍ പ്രത്യേക ആപ്പുകള്‍ ഒന്നും ഇല്ലെന്നും, പലപ്പോഴും ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ സന്ദേശങ്ങളായോ കോളുകളായോ വരാറുണ്ടായിരുന്നുവെന്നുമാണ് സുഹ്യത്തുക്കള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here