മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ മുന്‍ സിബിഐ ജോയിന്റ് ഡയരക്ടര്‍ ആര്‍ കെ രാഘവന്‍ സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതി

0
73

ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് മുന്‍ സിബിഐ ജോയിന്റ് ഡയരക്ടര്‍ ആര്‍ കെ രാഘവനെ സൈപ്രസ്സിലെ ഇന്ത്യന്‍ സ്ഥാനപതി ആയി നിയമിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇത് ആദ്യമായാണ് വിദേശ കാര്യാ സര്‍വീസില്‍ അല്ലാത്ത ഒരാളെ സ്ഥാനപതി ആയി നിയമിക്കുന്നത്.

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ സംഘത്തെ നയിച്ചത് കെ രാഘവന്‍ ആയിരുന്നു. ഇതിനു ശേഷമാണ് ബിജെപിയില്‍ നിന്നും മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു തുടങ്ങിയത്.

ഗുല്‍ബര്‍ഗ് ഹൗസിങ് കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് എം പി ഇഷാന്‍ ജെഫ്രിയുടെ വിധവ സാക്കിയ ജെഫ്രി നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ സുപ്രീം കോടതി അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here