ഹാദിയ കേസില്‍ മനുഷ്യാവകാശലംഘനം നടന്നതായി എം.സി. ജോസഫൈന്‍

0
66


കൊച്ചി: ഹാദിയ കേസില്‍ മനുഷ്യാവകാശലംഘനം നടന്നതായി വനിത കമീഷന്‍ ചെയര്‍പേഴ്‌സൻ എം.സി. ജോസഫൈന്‍. ഇഷ്​ടമുള്ള മതം സ്വീകരിച്ചതി​​ന്‍റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കമീഷന് ബോധ്യപ്പെട്ടതാണ്​. പക്ഷെ കേസ് സുപ്രീംകോടതിവരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നും പറയാനില്ല. ജോസഫൈന്‍ പറയുന്നു.

വനിത കമീഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഇഷ്​ടക്കാര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വർധിക്കുകയാണ്​. പ്രായപൂര്‍ത്തിയാകാത്തവരാണ് ഭൂരിഭാഗവും. ഇതിനെതിരെ ബോധവത്​കരണം നടത്തും.

പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകപ്പെടുന്ന കേസുകളിൽ പരാതി കിട്ടിയാല്‍ ഇടപെടും. കുമരകം റിസോര്‍ട്ടില്‍ പെണ്‍കുട്ടി തടങ്കലില്‍ കഴിയുന്നെന്ന ഫേസ്ബുക്​ പോസ്​റ്റ്​ ശ്രദ്ധയില്‍പെട്ടിട്ടില്ല. പരാതി ലഭിച്ചാല്‍ ഇടപെടും. ജോസഫൈന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here