അണ്ടര്‍ 17 ലോകകപ്പില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി ജര്‍മ്മനി വിജയം നേടി

0
50

അണ്ടര്‍ 17 ലോകകപ്പിലെ ഗോവയില്‍ നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി ജര്‍മ്മനി വിജയം നേടി. രണ്ടിനെതിരെ ഒരു ഗോളിനാണ് ജര്‍മ്മനിയുടെ വിജയം

ജാന്‍ ഫീറ്റാണ് ജര്‍മനിക്കായി ആദ്യം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ നോവ അവുക്കുവും ജര്‍മനിക്കായി ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയിലാണ് കോസ്റ്റാറിക്ക ഗോള്‍ നേടിയത്. ആന്‍ഡ്രൂസ് ഗോമസാണ് കോസ്റ്റാറിക്കയുടെ സ്ക്കോറര്‍.