അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ തുടരുമ്പോഴും മാതൃകയായി സുഷമ സ്വരാജ്

0
42

പാക് സ്വദേശികള്‍ക്ക് ചികില്‍സാ വീസ അനുവദിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അതിര്‍ത്തി പ്രദേശങ്ങളില്‍ തീവ്രവാദ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സുഷമ സ്വരാജ് മാതൃകയാകുന്നത്.

ലാഹോര്‍ സ്വദേശി ഉസൈര്‍ ഹുമയൂണിന്റെ മൂന്ന് വയസ്സുള്ള മകള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി, നുര്‍മ ഹബീബ് എന്ന യുവതിയുടെ പിതാവിന് കരള്‍മാറ്റ ശസ്ത്രക്രിയ എന്നിവയ്ക്ക് വേണ്ടിയാണ് ചികില്‍സാ വീസ അനുവദിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇവര്‍ ആവശ്യമറിയിച്ചത്. റിട്വീറ്റിലൂടെ സുഷമാ സ്വരാജ് തന്നെ മറുപടി നല്‍കി.

സെപ്തംംബറില്‍ ഏഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് ഹൃദയശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്താന്‍ സുഷമ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഹിജാബ് അസീഫ് എന്ന പാക്ക് വനിതയ്ക്കും ഇന്ത്യയില്‍ ചികില്‍സാ വീസ നല്‍കിയിരുന്നു.