അമ്മയെ പൊളിക്കാന്‍ ശ്രമിക്കുന്നത് ഇടത് വിരുദ്ധര്‍ : മുകേഷ്

0
60

 

അമ്മ എന്ന താരസംഘടനെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നുണ്ടെന്ന് കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. താരസംഘടനയായ അമ്മയെ പൊളിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയാം.

ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ് പറഞ്ഞു.ഇടത് വിരുദ്ധര്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും അമ്മയെ പിളര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിലീപുമായി ബന്ധപ്പെട്ട് വിഷയത്തില്‍ അമ്മ സംഘടനയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വേങ്ങരയില്‍ മുകേഷിന്റെ പ്രതികരണം. സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നുണ്ടെങ്കില്‍ കലാ സാംസ്കാരിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം അദ്ദേഹം പറഞ്ഞു.