ആസിഫ് അലി നായകനാകുന്ന ‘കാറ്റിന്റെ’ പുതിയ പോസ്റ്റര്‍ ഇറങ്ങി

0
63


ആസിഫ്അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ കാറ്റിന്റെ ‘ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നുഹുക്കണ്ണ് എന്നാണ് ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ പേര്.

വരലക്ഷ്മി ശരത്കുമാര്‍ ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചെല്ലപ്പന്‍ എന്ന കഥാപാത്രവുമായി മുരളി ഗോപിയും കാറ്റില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പാലക്കാടാണ്. 1970കളില്‍ നടക്കുന്ന ഒരു കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അരുണ്‍ കുമാര്‍ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
മലയാള സിനിമാ രംഗത്ത് സംവിധായകന്‍, നിര്‍മാതാവ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അരുണ്‍ കുമാര്‍ അരവിന്ദ്.

പദ്മരാജന്റെ മകനായ അനന്ത പദ്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പദ്മരാജന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്.
കാറ്റ് ഒക്ടോബര്‍ 13ന് തിയേറ്ററുകളിലെത്തും.