കാശ്മീരില്‍ ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍

0
47


പ്രക്ഷോഭകരെ നേരിടാന്‍ കാശ്മീര്‍ താഴ്‌വരയിലേക്ക് 21000 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ അയച്ചതായി മുതിര്‍ന്ന സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭട്ട്‌നഗര്‍.പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സൈന്യം പുതുതായി വികസിപ്പിച്ച കുറഞ്ഞ അപകടകാരികളായ ആയുധമാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍. കലാപകാരികളെ നിയന്ത്രിക്കാന്‍ ഇനി മറ്റ് അപകടകാരികളായ ആയുധങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 21000 പ്ലാസ്റ്റിക് തിരകള്‍ കാശ്മീരിലെ എല്ലാ യൂണിറ്റുകളിലേക്കും കൈമാറിയിട്ടുണ്ടെന്നും ജനറല്‍ ആര്‍ആര്‍ ഭട്‌നഗര്‍ പറഞ്ഞു.എകെ 47,56 സീരിസുകള്‍ക്ക് യോജിക്കുന്ന വിധത്തിലാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പെല്ലറ്റ് തോക്കുകള്‍ വെടിയേല്‍ക്കുന്നവരുടെ ശരീരത്തില്‍ വലിയ അപകടമുണ്ടാക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് പകരം സംവിധാനം വികസിപ്പിക്കാന്‍ സുപ്രീം കോടതിയാണ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. ഇത് പ്രകാരം ഡിആര്‍ഡിഒ ആണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ വികസിപ്പിച്ചത്. വെടിയേല്‍ക്കുന്നവര്‍ക്ക് മരണം സംഭവിക്കാത്ത രീതിയിലുള്ള നോണ്‍ ലെതല്‍ ബുള്ളറ്റുകളാണ് ഇവ. പാവ ബുള്ളറ്റുകളും ഇതിനോടൊപ്പം ഡിആര്‍ഡിഒ വികസിപ്പിച്ചിരുന്നു.