കേരളത്തിന്റെ ഉള്‍ക്കാമ്പിനോട് മുട്ടി അമിത് ഷാ പരാജയമടഞ്ഞു: മുഖ്യമന്ത്രി പിണറായി വിജയന്‍

0
56


ആലപ്പുഴ: ഈ നാടിനെ കീഴ്പെടുത്തുമെന്നു വെല്ലുവിളിച്ചു പടയോട്ടം നടത്താൻ മുന്നിൽ നിന്ന പടനായകൻ ഒറ്റ രാത്രികൊണ്ടു നാടുവിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണു കേരളം. മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. .ബിജെപി ഉയർത്തുന്ന ഏതു വെല്ലുവിള‍ിയെയും നേരിടാൻ കേരളം സജ്ജമാണ്.

നുണപ്രചാരണങ്ങളിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി ഈ നാട്ടില‍ില്ലാത്ത ‘പടയെ’ ഇറക്കുമതി ചെയ്തു. അവരെ നയിക്കാൻ ബിജെപി ദേശീയാധ്യക്ഷൻ നേരിട്ടു വന്നു പക്ഷേ, അമിത്ഷായ്ക്ക് അറിയാത്തത് കേരളത്തിന്റെ ഉൾക്കാമ്പ് ആണ്. ആ ഉൾക്കാമ്പിനോടു മുട്ടിനോക്കിയപ്പോഴാണു മനസിലായത്,

അത് അത്രവേഗം പൊളിക്കാൻ പറ്റുന്നതല്ലെന്ന്. കേരളത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി കൊണ്ടുവന്ന ദേശീയമാധ്യമങ്ങൾ കേരളത്തിന്റെ യഥാർഥ വസ്തുത മനസിലാക്കി അതു രാജ്യത്തെ അറിയിച്ച‍ുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തിൽ തിരുവനന്തപുരത്ത് ഒക്ടോബർ 17ന് അമിത് ഷാ പങ്കെടുക്കും. ബിജെപി കേന്ദ്രങ്ങള്‍ പറയുന്നു.