നോട്ട് അസാധുവാക്കലിനെ ക്കുറിച്ച് ഗാനം പുറത്തിറക്കി എ ആര്‍ റഹ്മാന്‍

0
96

നോട്ട് അസാധുവാക്കലിനെക്കുറിച്ച് ഗാനം പുറത്തിറക്കി എ ആര്‍ റഹ്മാന്‍.പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം നടപ്പാക്കി ഒരു വര്‍ഷം തികയുമ്പോള്‍ എ ആര്‍ റഹ്മാന്‍ നോട്ട് അസാധുവാക്കലിനെക്കുറിച്ച് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഇതില്‍ രാഷ്ട്രീയമൊന്നും ഞാന്‍ കാണുന്നില്ല. ഇത്തരം ചരിത്ര സംഭവങ്ങള്‍ കലാപരമായും റെക്കോഡ് ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം എന്നദേഹം വ്യക്തമാക്കുകയും ചെയ്തു.

‘ദ ഫ്‌ളയിങ് ലോട്ടസ്’ എന്നാണ് റഹ്മാന്‍ ഗാനത്തിന് പേരിട്ടിരിക്കുന്നത്. ഗാനം നോട്ട് അസാധുവാക്കല്‍ സമൂഹത്തിലുണ്ടാക്കിയ അനന്തരഫലങ്ങളേക്കുറിച്ചാണെന്നും വ്യാഖ്യാനങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണെന്നും എ ആര്‍ റഹ്മാന്‍ പറഞ്ഞു.

19 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ പേരില്‍ ബിജെപി ചിഹ്നമായ താമരയുണ്ട്.