മീററ്റ്: പൊലീസുകാര്‍ ക്രൂരന്മാരാകരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൊലീസുകാര്‍ അപരിഷ്കൃതാരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപങ്ങള്‍, പ്രതിഷേധങ്ങള്‍ പോലുള്ള സാഹചര്യങ്ങളില്‍ മിതത്വത്തോടെ പെരുമാറാന്‍ പൊലീസ് ശ്രമിക്കണമെന്ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ സില്‍വര്‍ ജൂബിലി ചടങ്ങില്‍ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
കലാപങ്ങളെയും പ്രതിഷേധങ്ങളെയും കായികമായി നേരിട്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ബലപ്രയോഗം നടത്താവുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്ത് മതം, ജാതി, പ്രാദേശികത എന്നിവയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് തടയണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.