ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

0
51


വിഖ്യാത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദന്‍ ഷാ (69) അന്തരിച്ചു. മുംബൈയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Image result for kundan shah

ജാനെ ഭീ ദോ യാരോ, കഭീ ഹാന്‍ കഭീ നാ, ക്യാ കെഹനാ, ഹം തോ മൊഹബത് കരേഗാ, ദില്‍ ഹെ തുമ്ഹാരാ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദൂരദര്‍ശനിലെ ജനപ്രിയ പരമ്പരകളായ നുക്കഡ്, വാഗ്ലെ കി ദുനിയ എന്നിവയുടെയും സംവിധായകനാണ് അദ്ദേഹം.

Related image

ജാനേ ഭി ദോ യാരോ എന്ന അദ്ദേഹത്തിന്റെ ആദ്യ സിനിമയ്ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായാണ് ജാനേ ഭി കരുതപ്പെടുന്നത്. ഷാരൂഖ് നായകനായ കഭി ഹാന്‍ കഭി നാ എന്ന ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Related image