മുംബൈ ബുച്ചര്‍ ദ്വീപിലെ എണ്ണ ടാങ്കില്‍ വന്‍ അഗ്നിബാധ

0
59


മുംബൈ ബുച്ചര്‍ ദ്വീപിലെ എണ്ണ ടാങ്കുകളിലൊന്നില്‍ വന്‍ അഗ്നിബാധ. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച അഗ്നിബാധ 20 മണിക്കൂറിനു ശേഷം നിയന്ത്രണ വിധേയമാക്കി. അഗ്നിശമന സേനയുടെ അക്ഷീണപ്രയത്‌നത്തില്‍ അപകടഘട്ടം പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ബുച്ചറില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ (ബി.പി.സി.എല്‍) ഓയില്‍ ടെര്‍മിനലിലെ 40,000 ടണ്‍ ശേഷിയുള്ള ടാങ്കിലാണ് തീപിടുത്തമുണ്ടായത്. ടാങ്കിലെ 25 ശതമാനം എണ്ണയും കത്തിതീര്‍ന്നു. ദ്വീപില്‍ മിന്നല്‍ കണ്ടതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് തീപിടിത്ത വിവരമറിഞ്ഞത്. അപകട കാരണം വ്യക്തമല്ല.

ബുച്ചര്‍ ദ്വീപ് മുംബൈ പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുള്ളതാണ്. ജാവഹര്‍ ദ്വീപെന്ന മറ്റൊരു പേരും ദ്വീപിനുണ്ട്. കപ്പലുകളില്‍ എത്തിക്കുന്ന ക്രൂഡ് ഓയില്‍ ശേഖരിക്കുന്ന ഇടം കൂടിയാണിവിടം.