സോളാര്‍ ആദ്യ കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റവിമുക്തന്‍

0
71

കോടതിവിധി ഉമ്മന്‍ചാണ്ടിക്ക് ആശ്വാസകരമാകുന്നു

ഉമ്മന്‍ചാണ്ടിക്ക് പിഴശിക്ഷ വിധിച്ചത് റദ്ദാക്കി

ഉമ്മന്‍ചാണ്ടി നേരിട്ട് പണം വാങ്ങിയതിന് തെളിവില്ല

ബെംഗളൂരു: സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. ബെംഗളൂരു സിറ്റി ആന്‍ സിവില്‍ കോടതിയാണ് കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയത്. നേരിട്ട് പണം വാങ്ങിയതില്‍ തെളിവില്ലെന്നായിരുന്നു കോടതി നിരീക്ഷണം. പങ്ക് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കേസ് നല്‍കിയ വ്യവസായി എം.കെ കുരുവിളയ്ക്ക് കഴിഞ്ഞില്ല. കേസില്‍ ഉമ്മന്‍ചാണ്ടിയൊഴികെ ഉള്ള മറ്റ് അഞ്ച് പ്രതികള്‍ക്കെതിരെ നടപടി തുടരും. നേരത്തെ ഉമ്മന്‍ചാണ്ടിക്ക് വിധിച്ചിരുന്ന പിഴശിക്ഷ റദ്ദാക്കി.