
തിരുവനന്തപുരം: സോളാര്‍ കേസില്‍ സത്യം ജയിച്ചെന്ന് ഉമ്മന്‍ ചാണ്ടി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും വിധിയില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവുള്‍പ്പെടെയുളളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നായിരുന്നു കേസ്.
നേരത്തെ ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുളള പ്രതികള്‍ പിഴയടക്കണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമുളള ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, കേസിലെ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍ക്കെതിരെയുള്ള നടപടികള്‍ തുടരും.