ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി വീണ്ടും ഡോണൾഡ് ട്രംപ്

0
47

വാഷിങ്ടണ്‍: ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചർച്ചകൾ എല്ലാം തന്നെ പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും ഇനി യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിക്കുന്നു.

. ഇപ്പോഴുള്ളത് കൊടുങ്കാറ്റിനു മുന്‍പേയുള്ള ശാന്തതയാണെന്ന് ഇറാന്‍, ഉത്തരകൊറിയ, ഐഎസ് തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച്‌ നടന്ന ഒരു ചര്‍ച്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞിരുന്നു.

കഴിഞ്ഞ 25 വർഷത്തിനിടെ മാറിമാറി വന്ന അമേരിക്കൻ ഭരണകൂടങ്ങളുടെ തലവന്മാരെല്ലാം തന്നെ ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തി പരാജയപ്പെട്ടതാണ്. പലതവണ കരാറുകളില്‍ ഒപ്പുവച്ചു. പണം ചെലവാക്കി. ഉത്തരകൊറിയ തങ്ങളെ വിഡ്ഡികളാക്കുകയാണ്. ഇനി മറ്റൊരു വഴിയും മുന്നിലില്ല. ട്രംപ് ഇന്നലെ ട്വിറ്ററില്‍ കുറിച്ചു.