ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിനു ഒരുങ്ങുന്നു; ലക്‌ഷ്യം അമേരിക്ക

0
47


മോസ്‌കോ: യുഎസ് ലക്ഷ്യമിട്ട് ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പോങ്ങ്യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് സംഘമാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഉത്തര കൊറിയന്‍ തലസ്ഥാനത്ത് ഇതുമായി ബന്ധമുള്ള ചില രൂപരേഖകള്‍ കണ്ടെന്നും സംഘം പറയുന്നു.

ഭരണകക്ഷിയായ കൊറിയന്‍ തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാപകദിനമായ മറ്റന്നാള്‍ അ പരീക്ഷണം നടത്താനുള്ള സാധ്യത യുഎസ് കണക്കുകൂട്ടുന്നുണ്ട്. യുഎസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോര്‍മുനയുള്ള മിസൈല്‍ വികസിപ്പിക്കുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം.

ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യത അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചൈനാ സന്ദര്‍ശനവേളയിലായിരുന്നു ടിലേഴ്‌സണ്‍ ഇക്കാര്യം പറഞ്ഞത്.

നേരത്തെ ഉ​ത്ത​ര​കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യു‌​ടെ മു​ക​ളി​ലൂ​ടെ യു​എ​സ് ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ പ​റ​ത്തിയിരുന്നു. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഏ​തു ഭീ​ഷ​ണി​യും തകർക്കാൻ യുഎസ് സൈ​ന്യം സ​ജ്ജ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നാ​ണ് സൈ​നി​കാ​ഭ്യാ​സ​മെ​ന്ന് പെ​ന്റഗ​ൺ അറിയിക്കുകയും ചെയ്തിരുന്നു.